മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ക്കായി
നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക.
ടെസ്റ്റ് പേപ്പറുകള്‍ക്കായി ക്ലിക്ക് ചെയ്യുക➤➤
ACCOUNT TEST LOWER & HIGHER | |
1 | Kerala Financial Code Vol.I |
2 | Kerala Financial Code Vol.II |
3 | Kerala Budget Manual |
EXECUTIVE OFFICER TEST : Paper I | |
1 | Kerala Financial Code Vol.I |
2 | Kerala Financial Code Vol.II |
3 | Kerala Budget Manual |
4 | Kerala Account Code Vol.I |
ആയിരത്തിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് വിപുലീകരിച്ചിരിക്കയാണ്.
പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ നിങ്ങള്‍ക്ക് ഇവ സഹായകരമാകും.
മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറും നല്‍കിയിട്ടുണ്ട്.
നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വായിക്കുമല്ലോ.
പരീക്ഷക്ക് വന്നവ ഓരോ ആര്‍ട്ടിക്കിളിലും കളര്‍ കൊടുത്ത് വേര്‍തിരിച്ചിട്ടുണ്ട്.
നിലവില്‍ ആര്‍ട്ടിക്കിള്‍ ഉത്തരമായി വന്ന ചോദ്യങ്ങള്‍
ഓരോ അധ്യായത്തിലും താഴെ
വിവരിക്കുന്ന രീതിയില്‍ നല്‍കിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ.
ഉദാഹരണമായി താഴെ നല്‍കിയിരിക്കുന്ന ചോദ്യം പരീക്ഷയ്ക്ക് വന്നതാണ്.
അത് അധ്യായത്തില്‍ എങ്ങനെ മാര്‍ക്ക് ചെയ്തിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക.
Write Off of losses is defined in :
(A) Art. 300 KFC Vol. 1
(B) Art. 22KFC Vol. 1
(C) Para 56 KBM
(D) Para 90 KBM
Correct Answer-Option:(A) Art. 300 KFC Vol. I
512 പേജുള്ള വലിയൊരു പുസ്തകമാണ് കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 1.
ലോവര്‍ പേപ്പര്‍ 2 ലെ പ്രധാന പുസ്തകം. മറ്റ് പുസ്തകങ്ങള്‍ കേരള ബഡ്ജറ്റ് മാന്വലും കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 2 ഉം ആണ്. കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 1ല്‍ നിന്നും ശരാശരി 65 ന് മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് ചോദിച്ചുകാണുന്നു. ജയിക്കാന്‍ വേണ്ടത് 40. അതായത് ഫിനാന്‍ഷ്യല്‍ കോഡ് വാള്യം ഒന്ന് മാത്രം മതി പരീക്ഷജയിക്കാന്‍ വേണ്ടി എന്നര്‍ത്ഥം.
ഈ പരീക്ഷ പാസാകാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ?
ഉത്തരം തീരേയില്ല എന്നു തന്നെ. ഓരോ അധ്യായങ്ങൾ നോക്കി അതിലെ കാര്യങ്ങൾ തന്നിരിക്കുന്ന ചോദ്യപേപ്പറിൽ ഉണ്ടോ എന്ന് നോക്കിയാൽ പഠനം എളുപ്പമാകും.
2012 മുതൽ വന്ന മുഴുവൻ ചോദ്യങ്ങളും പോസ്റ്റ് ചെയ്യുന്നതായിരിക്കും.
ഒരു സംസ്ഥാനത്തിന്‍റെ പ്രതീക്ഷിത വരവ് ചെലവു കണക്കുകള്‍ ബഡ്ജറ്റിൽ അവതരിപ്പിക്കുന്നു.. (കേരള ബഡ്ജറ്റ് മാന്വല്‍ നോക്കുക)ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് നിയമസഭപാസാക്കുകയും ഗവര്‍ണര്‍ ഒപ്പിട്ട് സറ്റില്‍പ്രസിദ്ദീകരിക്കുകയും ചെയ്യുന്നു. ഈ വരുവുചെലവും കണക്കുകള്‍ ഇംപ്ലിമെന്‍റ് ചെയ്യേണ്ടത് എക്സിക്യൂട്ടീവ് ആണ്. അതായത് ഉദ്യോഗസ്ഥർ.
വരവ് എവിടെ നിന്ന് എങ്ങനെ ചെലവഴിക്കണം ഇവ വിശദമായി ഫിനാന്‍ഷ്യല്‍ കോഡില്‍ വിശദീകരിക്കുന്നു. ഇപ്പോള്‍ മനസ്സിലായോ ഈ പേപ്പറില്‍ കേരള ഫിനാന്‍ഷ്യല്‍ കോഡിന്‍റെ കൂടെ ബഡ്ജറ്റ് മാന്വല്‍ ഉള്‍പ്പെടുത്തിയതെന്ന്.
കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 2 വിന്‍റെ പ്രത്യേകത കൂടി പറയാം.
വോള്യം ഒന്നില്‍ പറയുന്ന ഫോറങ്ങള്‍ കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 2 ല്‍ കാണാം.
ശരാശരി 3 മാര്‍ക്ക് മാത്രമേ കേരള ഫിനാന്‍ഷ്യല്‍ കോഡ് വോള്യം 2ല്‍ നിന്നും ചോദിച്ചു കാണുന്നുള്ളു. കൂടുതലായി ചോദിച്ചത് 9 മാര്‍ക്കിന്.
അതില്‍ ചോദ്യത്തില്‍ ഈ ഫോം ഏത് എന്ന ചോദ്യം കാണും. അത് വാള്യം 1 ലും വില്യം 2 ലും കാണം. വാള്യം 2 കൈവശമുണ്ടെങ്കില്‍ എളുപ്പത്തില്‍ കണ്ടന്‍റ് പേജ് നോക്കി ആ ചോദ്യത്തിന് ഉത്തരമെഴുതാം.
ഒരു ഉദ്യോഗസ്ഥന്‍ മനസ്സിലാക്കേണ്ട സാമ്പത്തിമായി ബന്ധപ്പെട്ട ടെണ്ടര്‍, ക്വട്ടേഷന്‍, വര്‍ക്ക്സ്, വിവിധ അഡ്വാന്‍സുകള്‍ എന്നിവ വിശദമായി തന്നെ കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ പ്രതിപാദിക്കുന്നു.
മികച്ച ഒരു സ്ഥാപനമേധാവിയോ ഉദ്യോഗസ്ഥനോ ആകാന്‍ ഓരോ ആര്‍ട്ടിക്കിളും മനസ്സിലാക്കി പഠിച്ചാല്‍ നല്ലതാ.